ഹൃദയത്തിൽ നിന്നും നീറ്റിയെടുത്തൊരു
കണ്മഷിക്കെന്ത് കുളിർമ്മ!
കാലത്തെ എപ്പോഴോ വറചട്ടിയാക്കിയ
മഷിക്കൂട്ടിനെന്തു പൊലിമ!!
അനന്തമാം ജീവിതയാത്രയിൽ നിന്നും
കണ്ടെടുത്തൊരീ മഷിക്കൂട്ടുകൾ!!
പ്രകൃതിയിലുടനീളം പ്രദക്ഷിണം ചെയ്തു
നേടിയെടുത്തൊരീ മഷിക്കൂട്ടുകൾ..!
കാലാന്തരത്തിന്റെ കർമ്മങ്ങളിൽ
നിന്നുംനേടിയെടുത്തൊരീ നിറച്ചാർത്തുകൾ..!
മിഴികളിൽ സുറുമയെ മാരിവില്ലാക്കുമ്പോൾ
ശോഭിതമാകുന്നു എൻ ജീവനും....!
കനലെരിയുന്നോരീ മിഴിയിണകൾക്കിന്നൊരീ
മാരിവിൽ ചാലിച്ച് വർണ്ണമേകി!!.

നന്നായിരിക്കുന്നു ഇഷ്ടം
ReplyDelete