മഞ്ചാടി
എന്തോരിഷ്ട്ടം ഈ മഞ്ചാടിക്കുരുവിനോട്
എത്ര ഉയരത്തിലാണ് നീ നില്ക്കുന്നത്!
കൈകുംബിളില് വാരി നിറയ്ക്കാനും
കണ്കുളിര്ക്കെ ഒന്ന് കാണാനും
ഒരത്തിടുമ്പോള് ഒരു മന്തമാരുതന്‍റെ കുളിര്‍മ്മയോടു
ഹ എന്തോരാനന്തം നിന്നോര്‍മ്മകള്‍ക്ക്
എത്ര കാത്തിരുന്നു നീ ഒന്ന് വളര്ന്നുകാണാൻ
വളര്ന്നപ്പോഴോ നീ എനിക്ക് കയ്യെത്തും ദൂരത്ത് !
തണലായ് ശാഖികള് വിടര്ത്തി.
ആവുന്നില്ല അത്ര ദൂരം എത്തിടാനെനിക്ക്
എന്നിരുന്നാലും നിന്‍റെ മഞ്ചാടി കുരുക്കളൊക്കയും
എനിക്കുള്ള സമര്പ്പണമായ് എത്തിടുമ്പോള്
ഞാനേറെ സന്തോഷിക്കുന്നു!
നിന്‍റെ ശക്തമാം കാതലിന് കാഠിന്യം അത്രയും
നിറഞ്ഞ നിന് മഞ്ചാടി കുരുക്കൾ കാണുമ്പോൾ
ഓര്‍ത്തു ആനന്ദിക്കുന്നു നീ എനിക്ക് സ്വന്തം.

No comments:
Post a Comment