ഓർമ

ഓർമ 
പാടവരംമ്പിലൂടെ പാണന്റ്റെ പാട്ടുമൂളി 
ചളികൾ പറ്റിച്ചു ചാഞ്ചാടി നടന്നത് ഓർമയില്ലേ 
ആ ചാഞ്ചാടി നടന്നതോര്മയില്ലേ 
മൈനകൾ കൂട്ടമായ് ഓരത്ത് വന്നിരുന്നു
കിന്നാരം ചൊല്ലിയത് ഒര്മയില്ലേ
ആ കിന്നാരം ചൊല്ലിയതോര്മയില്ലേ
പുഞ്ച വയല്പ്പാടം പച്ച ഉടുപ്പിട്ട്
മയിലാട്ടം ആടിയതോർമയില്ലേ
ആ മയിലാട്ടം ആടിയതോർമയില്ലേ
കുഞ്ഞികിടാത്തിയും ചിരുതേകി പെണ്ണും
കൊഞ്ഞണം കാട്ടിയതോര്മയില്ലേ
ആ കൊഞ്ഞനം കാട്ടിയതോര്മയില്ലേ
പനയോല വെച്ചൊരു എറുമാടത്തിൻ ചാരെ
മണ്ണപ്പം ചുട്ടതും ഓർമയില്ലേ
ആ മണ്ണപ്പം ചുട്ടതും ഒര്മയില്ലേ
അന്തിമയങ്ങുംമ്പോൾ ചാത്തനും കൂട്ടരും
അന്തികള്ളടിച്ചു കൈകൊട്ടി പാടിയതോര്മയില്ലേ
ആ കൈകൊട്ടി പാടിയതോര്മയില്ലേ
കര്ക്കിടക മാസത്തിലെ കഷ്ട്ടതകൾ താണ്ടി
ചിങ്ങപുലരിയിൽ പുത്തനുടുപ്പിട്ടു
പൂക്കളം ഇട്ടതും ഒര്മയില്ലേ ...
ആ പൂക്കളം ഇട്ടതും ഓര്മയില്ലേ 

No comments:

Post a Comment