കളകളനാദം
കുഞ്ഞികിളിതന് കളകളമൊഴിയും
കുളിരണിയിക്കും ഇളംകാറ്റും
പ്രഭാതത്തിലെ കിരണങ്ങളോടുത്തു
കിന്നാരം മൊഴിഞ്ഞതെന്തേ നീ
തൊട്ട് ഉണര്ത്തിയ ഇളം കാറ്റും
തൊട്ടാല് വാടുന്ന ഒരു ചെടിയെപ്പൊല്
പരിഭവം മൊഴിഞ്ഞു ഉണര്ത്തിയെതെന്തേ നീ
ചഞ്ചലമായൊരു ഹൃദയത്തെ
ചിഞ്ചിതമായൊരു നാദത്താല്
തെല്ലിട നേരം ആലിംഗനത്തിലാഴ്ത്തി!
വിണ്ണില് ചിന്നിച്ചിതറിയ പൊന്കിരണത്താല്
ഭൂമിതന് കൊട്ടാരത്തിന് വെളിച്ചമേകി
ഇന്നത്തെ പുലരിയില് കുഞ്ഞികിളിതന്
കളകള നാദവും, ഇളം കാറ്റിന്റെ മൃദുലമൊഴിയും
വടികരിഞ്ഞൊരീ വൃദ്ധാവനത്തില്
വാസന്ത പൂക്കളാല് ശോഭയേകി

No comments:
Post a Comment