ഒരമ്മ

ഒരു അമ്മയുടെ ജീവിതമാണ് ഇവിടെ നല്‍കാന്‍ ശ്രമിക്കുന്നത് 
എണ്‍പത്തി രണ്ടു വയസുള്ള അമ്മ. സാമാന്യം നല്ല രീതിയില്‍ തന്നെ 
ജീവിച്ചു വന്ന എലിസബത്ത് എന്നുപേരായ ആ അമ്മക്ക് ഒരേ ഒരു മകന്‍
മാത്രമേ ഉള്ളു. ഭര്‍ത്താവ് ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചതാണ്. 
പാരമ്പര്യം ആയ് ഉള്ള പൂക്കച്ചവടം ഇപ്പോഴും തുടരുന്നു മകന്‍ ജോണ്‍.
ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്, പല പ്രാവിശം മനസിലിട്ട്‌ 
തട്ടികുടയുന്ന ഒരു ചോദ്യം ഉണ്ടായരുന്നു! വൃദ്ധ സദനത്തില്‍ രക്ഷകര്താക്കളെ
അല്ലങ്കില്‍  ബദ്ധുക്കളെ എത്തിക്കുന്നതിനെ കുറിച്ച് തന്നെ!! ഈ അമ്മയുടെ ജീവിതം കണ്ടപ്പോള്‍ വൃദ്ധ സദനത്തെ സപ്പോര്‍ട്ട് ചെയ്യുക എന്ന് തന്നെ തോന്നി പോയ്‌!!
ആ അമ്മയ്ക്ക് പക്ഷേ വസ്ത്രത്തിനോ, മരുന്നിനോ...അഹാരത്തിനോ, പാര്‍പ്പിടത്തിനോ മകന്‍ ഒരു കുറവും വരുത്തുന്നില്ല . പക്ഷേ കണ്ട ഏക കുറവ്..കൂട്ടിരിക്കാനോ ഒന്ന് വര്‍ത്താനം പറയാനോ..പകല്‍ സമയങ്ങളില്‍ ആരും തന്നെ ഇല്ല. ദൈവ കൃപയാല്‍.കാഴ്ച്ചയില്‍ മറ്റു കുഴപ്പം ഒന്നും ഇല്ല! നല്ല രീതിയില്‍ വായിക്കുന്ന ഒരു ശീലം പണ്ടുമുതല്‍ക്കേ ഉണ്ടായിരുന്നു, അതിനാല്‍ താന്നെ ടെലിവിഷന്‍
പരിപാടികള്‍  കാണാന്‍ താല്പ്പ്യര്യം ഇല്ല! എല്ലാ ചിലവുകളും
വഹിക്കാന്‍ മകന്‍ ആഴ്ചയില്‍ ആറുദിവസം പണി എടുക്കും! എന്തുകൊണ്ടോ മകന്‍ ഇപ്പോഴും അവിവാഹിതന്‍ ആണ്. മറ്റു ഒരുബന്തുക്കളും  ആ വീട്ടില്‍ ഒന്ന് കടന്നു വന്നു നോക്കാന്‍ കഴിയുന്നവരോ.ആ പരിസര പ്രദേശങ്ങളിലോ ആ സ്ഥലത്തോ തന്നെ ഇല്ല. ഈ അമ്മക്ക് മരുന്നോ, ആഹാരമോ സമയത്ത് കൊടുക്കാന്‍
ആരും തന്നെ ഇല്ല. പ്രായതിഖ്യത്താല്‍ അല്‍പ്പം കേല്‍വി കുറവും, ഓര്‍മ്മക്കുറവും  ഉണ്ട്!
എന്നിരുന്നിലും മാന്യമായ വസ്ത്രധാരണം ചെയ്യാറുണ്ട്! പ്രശനം ഈ അമ്മയെ മുഴുവന്‍ സമയവും നോക്കാന്‍ ഒരാളെ വെക്കാമെന്നു വെച്ചാല്‍ മകന് അതിനുള്ള ആസ്തി ഇല്ല!!
ഒരേ ഒരു കാര്യത്തിലാണ് ഏറെ സങ്കടം തോന്നിയത്..ഒരു സ്ത്രീക്ക് മാത്രം വേണ്ട പല കാര്യങ്ങളും ആ മകനെ കൊണ്ട് തിരഞ്ഞു എടുക്കാന്‍ കഴിയുന്നില്ല!!
ഈ അവസരത്തില്‍ അമ്മയയോടുള്ള സ്നേഹം കാരണം അമ്മയെ വൃദ്ധസദനത്തിലേക്ക് അയക്കാനും മകനെ കൊണ്ടാവുന്നില്ല!

No comments:

Post a Comment