താര

ഷിനുയേട്ടന്‍ താരയുടെ ഒരു അടുത്ത ബദ്ധു ആണ്. ഷിനുയേട്ടന്‍ ഒരു പെണ്‍കുട്ടിയെ 
സ്നേഹിക്കുന്നു. ആ കുട്ടി താരപടിക്കുന്ന അതേ കോളേജില്‍ സീനിയര്‍ ആയ് പഠിക്കുകയാണ്. ലത എന്നാണ് ഷിനുയേട്ടന്റ്റെ പ്രണയിനിയുടെ പേര് ഷിനുയേട്ടന്‍ ഈ സ്നേഹം അത്ര വലുതായ് മറ്റാര്ക്ക്കും അറിയില്ല. കാരണം അവര്‍ എങ്ങുനിന്നും 
മറ്റാരും കാണെ അതികം സംസാരിച്ചിട്ടില്ല. അന്ന് ഇന്നത്തെപോലെ മൊബൈല്‍ ഫോണിന്‍റെ  കാലം അല്ലായിരുന്നു! താര എന്നും കോളേജ് വിട്ടുവരുമ്പോള്‍ ഷിനുയേട്ടന്‍ വഴി അരികില്‍ കാത്തുനിന്നു താര മുഖാന്തരം ലതയുടെ എല്ലാ വിശേഷങ്ങളും ചോദിച്ചറിയുമായിരുന്നു. ഇങ്ങനെ ഉള്ള മൌനാനുരാഗതോടെ തന്നെ 
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു പോയ്‌.
വിവാഹപ്രായമായപ്പോള്‍ ഷിനുവേട്ടന്‍റെ  വീട്ടുകാരുടെ സമ്മതത്തോടെ തന്നെ അവരുടെ വിവാഹവും നടന്നു. ഒരു വര്ഷം വളരെ പെട്ടന്ന് സന്തോഷത്തോടെ
തന്നെ പൊയ്. എല്ലാവര്ക്കും അസൂയ തോന്നുമാര്‍ അവര്‍ക്കൊരു മോള് ജനിച്ചു.
മോള് ജനിച്ചു ആഴ്ചകള്‍ക്ക് ശേഷം ഷിനുയേട്ടന്‍ ആ നാടിനെ തന്നെ ഞെട്ടിച്ചു കൊണ്ട്
ഒരു ആക്സിടന്റ്റില്‍ മരണപെട്ടു. അവിടെ ലതയുടെ ജീവിതത്തിലെ എല്ലാ ചിരിയും
അവസാനിക്കുക ആയിരുന്നു. പക്ഷേ ലതെയ്ക്ക് ഏതു രീതീലും താങ്ങായ് ഷിനുയേട്ടന്റ്റെ
കുടുംബക്കാര്‍ ഉണ്ടായയുരുന്നു.. ആ സമയത്ത് അത് വലിയ ഒരു ആശ്വാസം ആയിരുന്നു !
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു മോളും അക്ഷരം പഠിച്ചു തുടങ്ങി. പല പ്രാവിശം
ഇതിനിടയില്‍ താര ലതയെ കണ്ടു, ഒരു പുനര്‍ വിവാഹത്തിന് സമ്മതിക്കണം
എന്ന് നിര്‍ബന്ദിച്ചു  കൊണ്ടേ ഇരുന്നു. ഒടുവില്‍ പാതി  മനസോടെ ഒരു പുനര്‍
വിവാഹത്തിന് സമ്മതിക്കുകയും . ലതയുടെ ഭാഗ്യമെന്നു പറയെട്ടെ..ഷിനുയേട്ടന്‍റെ
ഉറ്റ ചങ്ങാതി തന്നെ പുനര്‍ വിവാഹത്തിനായ് ഷിനുയേട്ടന്റ്റെ വീട്ടുകാരെ സമീപിക്കുകയും പിന്നീടുള്ള എല്ലാ വിവാഹ ചടങ്ങുകള്‍ക്കും ഷിനുയേട്ടന്റ്റ്റെ
വീട്ടുകാരുടെ പിന്തുണയോടെ നടക്കുകയും...വീണ്ടും ലത സുമഗലി ആകുകയും പിന്നീടു
ഒരു പെന്കുഞ്ഞിനൂടെ ജന്മം നല്‍കുകയും ചെയ്തു. വര്‍ഷങ്ങള്‍ പിന്നെയും പലതു കഴിഞ്ഞു, ഷിനുയേട്ടന്റ്റെ മകള്‍ ഇപ്പോള്‍ കോളേജില്‍ പഠിക്കുന്നു! വളരെ സന്തോഷത്തോടെ തന്നെ ആ കുടുംബം മുനോട്ടു പോകുന്നു. ഒരിക്കല്‍ പോലും
താര ഷിനുയേട്ടന്റ്റെ ഓര്‍മകളെ കുറിച്ച് ലതയോട് സംസാരിച്ചിട്ടില്ല!!

No comments:

Post a Comment