അമ്മ

അമ്മ 
ഒരു നേരം എന്‍ പൈതലിനെ ഓര്‍ത്തു ഞാന്‍ 
എന്നിലെ മനക്കണ്ണിനാല്‌...!! 
നിന്റ്റെ പുഞ്ചിരിയിലെ തേൻകണം 
മണി മുത്തുകളായ് കൊഴിഞ്ഞു
എന്ച്ചുണ്ടിൽ തത്തിക്കളിച്ചിരുന്നതും
എന്ഉണ്ണിയെ താരാട്ട് പാടിയുറക്കിയതും
കൊഞ്ഞനം കാട്ടി കളിപ്പിച്ചു ഊട്ടിച്ചതും..
ഓരോ പുലരിയിലും പുത്തനുടുപ്പിടീച്ചു
ഒക്കത്തിരുത്തി...നെറുകയിൽ ചുംമ്പിച്ചതും
പൂനിലാവിനെ കാട്ടി അമ്ബിളിമാമാന്‍ എന്നു
കൊഞ്ചലൊടെ ചൊല്ലി താരാട്ടുപാടിയതും
നീ പിറവി കൊണ്ട ആദ്യ നാളുകളിൽ
നെഞ്ചോട്‌ ചേർത്ത് നിന്റ്റെ അടരത്തിൽ
എന്ച്ചുണ്ടുകൾ ചേർത്ത്.....വെച്ചു
കുഞ്ഞിളം ചുണ്ടിലെ ഗന്ധം നുകർന്നപ്പോൾ
എങ്ങും ലെഭിക്കാത്തൊരാനന്തം ലെഭിച്ചനാൽ
ഇന്നുമെന്നൊർമയിൽ മങ്ങാതെ മായാതെ...

No comments:

Post a Comment