മഴക്കാല സന്ധ്യ

മഴക്കാല സന്ധ്യ
ആഞ്ഞടിക്കും കൊടുംകാറ്റില്‍ എപ്പഴോ
ആര്‍ദ്രമാം മനസ്സിന്റെ ചില്ല് ജാലകങ്ങള്‍ 
നെടുവീപ്പിന്റെ ശ്വാസതുടിപ്പോടെ...
ഒരു പേമാരിക്കായ് കാത്തിരിക്കുന്നു!
കാറ്റിന്റെ ശക്തിയാല്‍..
കാര്‍മേഘപടലത്തെ തുടച്ചു നീക്കാന്‍ ആയാല്‍ 
ഈ കാത്തിരിപ്പും വിഭലമത്രേ!!
ഓര്‍ക്കുന്നു ഞാന്‍ ഇപ്പോഴും
മാമ്പഴക്കാലത്ത് മഴയെ വരവേല്‍ക്കുവാന്‍
കൊതിയോടെ ജാലകപ്പഴുതിലൂടെ എത്തി നോക്കുന്നതും
മാമ്പഴത്തിന്റെ ഗന്ധം ശ്വാസനാളത്തെ പുല്‍കിടുമ്പോള്‍
എന്‍ ഇമകള്‍ക്ക് താരകത്തിന്റെ തിളക്കം നള്‍കിയതും
ഓര്‍ക്കുന്നു ഞാന്‍ ഇപ്പഴും..
ഈ മഴക്കാല സന്ധ്യയില്‍ എന്നപോല്‍!!

No comments:

Post a Comment