ആനന്തം

ആനന്തം 
എന്തൊരാനന്തമായിരുന്നു ആ കുഞ്ഞിളം പ്രായത്തിൽ 
പൂക്കളെ സ്നേഹിച്ചു കാറ്റിനെ പ്രണയിച്ചു 
ചുറ്റിതിരിഞ്ഞൊരു ആ നല്ല കാലം 

പുല്ചെടിയിൽ നിന്നും പൂക്കളെ നുള്ളി
വാനിൽ പറത്തി വട്ടത്തിൽ ചുറ്റി
ഓരോ പുല്ലിലും നിറമുള്ള മണിയരികൾ തേടി
മരങ്ങള്ക്ക് ചുറ്റും എട്ടുകാലിയെ നട്ടം കറക്കി
നിശബ്ദതയിൽ വിണ്ണിലെ ചിത്രങ്ങൾ കണ്ടു മന്തസ്മിതം തൂകി
കായ്കനികൾ തേടി ഭലവൃക്ഷ ചുവട്ടിൽ വട്ടമിട്ടതും
ചെടികല്ക്ക് നടുവിലായ് നിന്ന്
ഓരോ മുകുളത്തെ ഓമനിച്ചതും
എല്ലാമെനിക്കിന്നു മധുരം നുകരുന്ന ഒർമയത്രെ.

No comments:

Post a Comment