അറിയാതെ

അറിയാതെ 

നിന്‍റെ നൊമ്പരത്തെ ഞാൻ അറിഞ്ഞില്ല
നിന്‍റെ നിഴലായ് ഞാൻ സഞ്ചരിക്കുമ്പോൾ 
വിടര്‍ന്നു വരുന്ന താമര മുകുളംപോല്‍ 

കണ്ടു ഞാൻ നിന്‍റെ ദന്തനിരകൾ മാത്രം

നിന്‍റെ കണ്ണുകളിൽ സൂര്യകിരണം മാത്രം

നിന്നിലെ മിഴിയിണ നീർച്ചാലുകൾ നിറഞ്ഞില്ല!
നിന്നിലെ മലരിനെ വാടാ മലരാക്കവേ
കാഴ്ച്ചക്ക് ഭംഗി നൽകി സുഗന്ധത്തെ ഉള്ളിലാക്കി!
നിറച്ചു നീ സുഗന്ധത്തെ പുറത്തു കാട്ടാതെ!!
ഒരു നാളിൽ എങ്കിലും കൊതിക്കുന്നു നിന്നുടെ
പൂർണ്ണ രൂപം നിറച്ച ഗന്ധവും ഭംഗിയും അറിയാൻ

No comments:

Post a Comment