മീട്ടാത്തശ്രുതി

മീട്ടാത്ത ശ്രുതിയാണ് നിന്‍ പ്രണയം വിരഹ നൊമ്പരത്താല്‍ തേടുവതോ ഞാന്‍ സഖീ മൃതസന്ജീവനിയാം നിന്‍ പ്രണയം കാതോര്‍ക്കും ഞാനൊരിളം കാറ്റായ് കാത്തിരിക്കാം ഞാന്‍ വേഴാമ്പലിനെപ്പോല്‍ നിനവിലെ സ്വപ്‌നങ്ങള്‍ കോര്‍ത്തിണക്കാം മമസഖീ നീ വരുമെന്നോതുകില്‍ കാലങ്ങളത്രെ കൊഴിവതല്ലോ വിരഹതാപം പുല്‍കി മയങ്ങുമ്പോള്‍ കാലങ്ങളെത്ര കഴിഞ്ഞാലും ഋതുക്കൾ കൊഴിയും നേരം വസന്തമാളിക തീര്‍ത്തു മമസഖി നീയെന്‍ ചാരെ ചേര്‍ത്തുറക്കാം

No comments:

Post a Comment