ഓടക്കുഴലുമായ് ഓടിയെത്തുന്നൊരു
ഗോപാല ബാലകനല്ലോ കണ്ണാ
നീയെന്‍റെ ചാരത്തു വന്നണയുമ്പോൾ
നിര്‍വൃതിയാകുമെന്‍ ഉള്ളം കണ്ണാ
കാലത്തെയെപ്പോഴോ കർമ്മങ്ങൾചെയ്യുവാൻ
കാണിക്കയാവുന്നു നിൻദർശനം.
നിന്നോട് ഭക്തി ഹൃദയത്തില്‍ നിറച്ച്
മൂര്‍ധാവില്‍ ധാരയായ് ചൊരിഞ്ഞീടുന്നു.
മന്ത്രങ്ങൾളുരുവിട്ട് വണങ്ങീടുന്നു
വരമരുളുക ദേവാ
നമിക്കുന്നു നിന്നെ മതിവരുവോളം മനതാരിനുള്ളിൽ.
No comments:
Post a Comment