യാത്ര

യാത്ര 
ഒരു നേർത്ത പുഞ്ചിരിയോടെ 
നിഴലെന്നെ പിൻന്തുടരുമ്പോൾ 
ആസ്ഥമയ സൂര്യന്റ്റ്റെ വേഗമേറുമീ നിമിഷത്തിൽ 
വർണ്ണിക്കുവാൻ ആകുന്നില്ല
വർണ്ണങ്ങൾ മങ്ങിയ ഈ വേളയിൽ
വിട ചൊല്ലുവാൻ തിടുക്കം ഏറുന്നുവോ!
വിശാലമായൊരു മറ്റൊരിടം തേടിയുള്ള
യാത്രയിലും
പുല്കി എത്തുന്ന ഇളം കാറ്റിനും
പറയുവാനും കഥകൾ ഏറെ !
ഇനി ഒരു വസന്തത്തിനു കാത്തു നിൽക്കാതെ
മങ്ങിയ വെളിച്ചത്തിലും മനശക്തി
കൈവിടാതെ.....വിടർന്ന പൂനിലാവിനെ
സാക്ഷി ആക്കി..ഇനി തിരികെ വരില്ല എന്ന
പ്രേതീഷയിൽ ......വിട ചൊല്ലുന്നു
യാത്രാ..മംഗളങ്ങൾ അരുളിയാലും..

2 comments: