കണ്മഷി


ഹൃദയത്തിൽ നിന്നും നീറ്റിയെടുത്തൊരു
കണ്മഷിക്കെന്ത് കുളിർമ്മ!
കാലത്തെ എപ്പോഴോ വറചട്ടിയാക്കിയ 
മഷിക്കൂട്ടിനെന്തു പൊലിമ!!
അനന്തമാം ജീവിതയാത്രയിൽ നിന്നും
കണ്ടെടുത്തൊരീ മഷിക്കൂട്ടുകൾ!!
പ്രകൃതിയിലുടനീളം പ്രദക്ഷിണം ചെയ്തു
നേടിയെടുത്തൊരീ മഷിക്കൂട്ടുകൾ..!
കാലാന്തരത്തിന്റെ കർമ്മങ്ങളിൽ
നിന്നുംനേടിയെടുത്തൊരീ നിറച്ചാർത്തുകൾ..!
മിഴികളിൽ സുറുമയെ മാരിവില്ലാക്കുമ്പോൾ
ശോഭിതമാകുന്നു എൻ ജീവനും....!
കനലെരിയുന്നോരീ മിഴിയിണകൾക്കിന്നൊരീ
മാരിവിൽ ചാലിച്ച് വർണ്ണമേകി!!.   

കാത്തിരിപ്പ്


മെല്ലെ കര്ക്കിടകം വന്നണഞ്ഞു 
ഇനിയും നാളുകൽ ഏറെ ബാകി 
സ്രാഷ്ട്ടതിനുള്ള നാളുകൽ അടുത്ത് വന്നു 
വെള്ളവസ്ത്രം അലക്കി വെച്ചു
വർഷത്തിൽ ഒരിക്കൽ ഒരുദിനം
ആന്മാക്കല്ക്കായ് മാറ്റിവെച്ച്‌
സൂര്യ കിരണങ്ങൾ പദിക്കുന്നതിൻ മുന്നേ
ഉണർന്നു കുളിച്ചു ശുഭ്ര വസ്ത്രാരായ്
നക്ന്ന പാദങ്ങളാൽ ജലാശയത്തിനരികിൽ
മന്ത്ര ദ്വാനിയുടെ താളകൊഴുപ്പോടെ
ധർഭ മോതിരം വിരലിലണിഞ്ഞു
വാഴയില് ഓരോ ഓരോകോണിലായ്
ഒരു പിടി ഉരുള പിടിച്ചു വെച്ചും
ഇലകള്ക്ക് ചുറ്റും മുന് വട്ടമിട്ടും
മെല്ലെ എടുത്തു തലയിൽ വെച്ചു
തെല്ലു നടന്നു ജലാശയത്തിലേക്ക്
മുങ്ങി കുളിച്ചു ശുദ്ധിവരുത്തി
ഇനിയുള്ള നാളുകൾക്കു വെളിച്ചമേകാൻ
ഷേത്ര ദർശനം നടത്തി
വീണ്ടും അടുത്ത ചിങ്ങപുലരിക്കായ്
കാത്തിരുന്നു

പുലരി

ഉദയ കിരണങ്ങൽ തഴുകി ഉണർത്തി എൻ 
ശുഭദിനത്തിനു തുടക്കമായ് 
ഈ പുലരിയിലെ പൊൻ വെളിച്ചം പോൽ 

എൻ നിനവുകള്‍ക്കുംപ്രകാശം ആയ്

വിരുന്നുകാരില്ല ബന്തുക്കളില്ല

ഈ നല്ല നാളിലല്ല ഒരു നാളിലും

വെള്ളി മേഘങ്ങളുടെ തണലിൽ നിന്നും

പാറി പറക്കും പറവകള്‍പോല്‍
ഈ വിശാലമായ പാരിടത്തിൽ
കേവലം ചെറു ജീവത്തുടിപ്പുകൾ മാത്രം
ശാന്തമാണ് ഈ തീരം, ഓളങ്ങളില്ല
ഇളംകാറ്റും ഇല്ല നിശ്ചലം ശാന്തം ഈ സമുദ്രം...


ഭക്തി

ഭക്തി ഒരു ലഹരിയാണ് ! 
ഭക്തി ഒരു ഉന്മാതമാണ്! 
ഏകാക്രതയുടെ  മൂര്ത്തിമ ഭാവമാണ് !! 

ആനന്തത്തിന്ന്‍റെ സായുജ്യമാണ്!

ഹൃദയത്തിന്‍റെ സന്തോഷതിന്‍റെ ഉണ്മാതത്തില്

എത്തിക്കാന് കഴിയുന്നു അസുലഭ നിമിഷമാണ്!!

ഭക്തിയുടെ ലഹരിയില്‍ 
സര്വ്വ സുഖ ഭോഗങ്ങളും തെജിക്കാന് കഴിയുന്നു!
ഭക്തി ക്ഷമയുടെ  പര്യായം ആകുന്നു!
ഭക്തി നിസ്വാർഥം ആകുന്നു!
ഭക്തി നിഷ്കാമം ആകുന്നു!!
ഭക്തി ആസ്വാതനത്തോടുള്ള ഇച്ചയെ ഇല്ലാതാക്കുന്നു!!
ഭക്തി സര്വ്വ ജീവജാലങ്ങളിലും കാരുണ്യം നിറക്കാന്കഴിയുന്നു!
ഭക്തി വാസസ്ഥലം
സ്വര്ഗ്ഗംമാക്കീടുന്നു!!

ഭക്തിയോടെ...

ഭക്തിയോടെ... ശ്രദ്ധയോടെ.. വൃത്തിയോടെ,
ഹൃദയശുദ്ധിയോടെ നാഥനെ വണങ്ങുമ്പോള്‍
കൈവരുന്നോരീ സൗഭാഗ്യങ്ങള്‍...,..!!
ദാനങ്ങള്‍, ധര്‍മ്മങ്ങള്‍ നല്‍കി നല്‍കി
കാരുണ്യനാഥനോടുള്ള നിന്‍ സ്നേഹം

കാരുണ്യമായ് ചൊരിഞ്ഞീടെണം.....!!

കര്‍മ്മഫലത്തിന്‍റെ കഷ്ടതകള്‍ നീങ്ങുവാന്‍
നാഥനും തുണയായിടട്ടെ..!!
പുണ്യമാസത്തിലെ പുണ്യറമദാന്
സര്‍വ്വലോകനാഥന്‍ തുണയാകേണം..!!
പാപികളാം ഞങ്ങളുടെ പാപങ്ങള്‍ നീക്കി
പാരിതിലെങ്ങും തുണയാകേണം..!!
വാത്സല്യനാഥനാം അങ്ങയെ സ്തുതിക്കുന്നു..
കാത്തുകൊള്‍ക നീ കാരുണ്യനാഥാ..!!

മൂകത

മൂകത 
ചമയങ്ങള് ഇല്ല താളക്കൊഴുപ്പില്ല 
ചാരുതയേകാന് വര്ണ്ണരാജികള് ഇല്ല 
മൂടല്മഞ്ഞിന്റ്റെ മങ്ങിയ വെളിച്ചത്തില് 

മൂകമായ് മനസിന്റ്റെ സ്വപ്‌നങ്ങള് മാത്രം

എന്നിലെ ചലനങ്ങള് എന്നിലെ ചിന്തകള്
എന്കണ്ണിലൂടെ അരിഞ്ഞൊരാള് അച്ഛന്!
അച്ഛന്റ്റെ ചിത്രംമൊരിക്കലും കരുതീരുന്നില്ല
എന്നുള്ളം നിറഞ്ഞു നിലക്കുമ്പോൾ എന്തിനീ ചായാചിത്രം
ഒരു സങ്ക്ടം ബാക്കി! എന്മിഴികളില് വിഷാതം
തേടിയറിവതാര്.....!
കരഖോഷങ്ങള് ഇല്ല കാഴ്ച്ചകാര് ഇല്ല
നിച്ചലം ശാന്തംമീ ശുന്യത മാത്രം!

ചിന്ത

ചിന്ത 
കൈകാലുകള്‍ തളരുന്നു 
തലയ്ക്കു ഭാരമേകുന്നു 
മിന്നല്‍ പിണറിനുആഘാതം നെഞ്ചിലേക്ക്!

ചിന്തകളക്ക് ലാവതന് അഭ്രപാളികള് കൊണ്ട്

ഹൃദയത്തിനുള്ളില്‍  മറയൊരുക്കി
ബാഷ്പ്പകണങ്ങല്ക്ക് കനല്കട്ടയോളം തിളക്കമേകി!
കാഴ്ച്ചകല്ക്ക് വരണ്ണള്‍ നല്‍കി 
വേര്‍തിരിച്ചതൊക്കെയും നിറങ്ങള്‍ മങ്ങി 
ഏകവര്ണ്ണം ആയിടുന്നു !
അക്ഷര ശുദ്ധിയോടെ ആശയങ്ങള് നല്കിയതൊക്കെയും
വിഹ്വലമാം ആശയങ്ങള് ആയ് മാറിടുന്നു!
ചിന്ത അഗ്നിയാണ് ! ഇരുട്ടാണ്‌! ഹിമമാണ്!
വിഷാതമാണ്! നിശ്ചലണ്!! നിര്ജീവമാണ്!!!

അറിയാതെ

അറിയാതെ 

നിന്‍റെ നൊമ്പരത്തെ ഞാൻ അറിഞ്ഞില്ല
നിന്‍റെ നിഴലായ് ഞാൻ സഞ്ചരിക്കുമ്പോൾ 
വിടര്‍ന്നു വരുന്ന താമര മുകുളംപോല്‍ 

കണ്ടു ഞാൻ നിന്‍റെ ദന്തനിരകൾ മാത്രം

നിന്‍റെ കണ്ണുകളിൽ സൂര്യകിരണം മാത്രം

നിന്നിലെ മിഴിയിണ നീർച്ചാലുകൾ നിറഞ്ഞില്ല!
നിന്നിലെ മലരിനെ വാടാ മലരാക്കവേ
കാഴ്ച്ചക്ക് ഭംഗി നൽകി സുഗന്ധത്തെ ഉള്ളിലാക്കി!
നിറച്ചു നീ സുഗന്ധത്തെ പുറത്തു കാട്ടാതെ!!
ഒരു നാളിൽ എങ്കിലും കൊതിക്കുന്നു നിന്നുടെ
പൂർണ്ണ രൂപം നിറച്ച ഗന്ധവും ഭംഗിയും അറിയാൻ

കളകളനാദം

കളകളനാദം 
കുഞ്ഞികിളിതന് കളകളമൊഴിയും 
കുളിരണിയിക്കും ഇളംകാറ്റും 
പ്രഭാതത്തിലെ കിരണങ്ങളോടുത്തു 

കിന്നാരം മൊഴിഞ്ഞതെന്തേ നീ

തൊട്ട് ഉണര്ത്തിയ ഇളം കാറ്റും
തൊട്ടാല് വാടുന്ന ഒരു ചെടിയെപ്പൊല്
പരിഭവം മൊഴിഞ്ഞു ഉണര്ത്തിയെതെന്തേ നീ
ചഞ്ചലമായൊരു ഹൃദയത്തെ
ചിഞ്ചിതമായൊരു നാദത്താല്
തെല്ലിട നേരം ആലിംഗനത്തിലാഴ്ത്തി!
വിണ്ണില് ചിന്നിച്ചിതറിയ പൊന്കിരണത്താല്
ഭൂമിതന് കൊട്ടാരത്തിന് വെളിച്ചമേകി
ഇന്നത്തെ പുലരിയില് കുഞ്ഞികിളിതന്
കളകള നാദവും, ഇളം കാറ്റിന്റെ മൃദുലമൊഴിയും
വടികരിഞ്ഞൊരീ വൃദ്ധാവനത്തില്
വാസന്ത പൂക്കളാല് ശോഭയേകി  

കുമിള

കുമിള 
തെളിനീരിലെ കുമിള തെല്ലിട നേരം 
മൗനംമായ് മൊഴിഞ്ഞു തേടുവതാരെ നീ...
ഈ ജലാശയത്തിലെ ഓരോകുമിളയും 

നയ്മിഷികാം ജീവിതാം ബാക്കി മാത്രം

തിരമാലകല്ക്കൊപ്പമുള്ള ഈ യാത്ര മാത്രം
ഏറിയാല്...ഈ സഞ്ചാരം തീരം വരെ!
കാതടപ്പിക്കും പ്രകംമ്പനത്തോടെ
തിരമാലകല്ക്കൊപ്പം യാത്രാന്ത്യം ചൊല്ലിടുമ്പോള്
അശാന്തതക്ക് അപ്പുറം
പുനര്ജനിയുടെ തുടക്കത്തിലേക്കുള്ള
ശക്തി ആര്ജിക്കുകയായ്....
മറ്റൊരു രുപപത്തിൽ .....വേറൊരു ഭാവത്തിൽ..!

മഞ്ചാടി

മഞ്ചാടി 
എന്തോരിഷ്ട്ടം ഈ മഞ്ചാടിക്കുരുവിനോട്‌ 
എത്ര ഉയരത്തിലാണ് നീ നില്ക്കുന്നത്!
കൈകുംബിളില് വാരി നിറയ്ക്കാനും 

കണ്കുളിര്ക്കെ ഒന്ന് കാണാനും

ഒരത്തിടുമ്പോള് ഒരു മന്തമാരുതന്‍റെ  കുളിര്‍മ്മയോടു
ഹ എന്തോരാനന്തം നിന്നോര്‍മ്മകള്‍ക്ക്
എത്ര കാത്തിരുന്നു നീ ഒന്ന് വളര്ന്നുകാണാൻ

വളര്ന്നപ്പോഴോ നീ എനിക്ക് കയ്യെത്തും ദൂരത്ത് !
തണലായ്‌ ശാഖികള് വിടര്ത്തി.
ആവുന്നില്ല അത്ര ദൂരം എത്തിടാനെനിക്ക്
എന്നിരുന്നാലും നിന്‍റെ മഞ്ചാടി കുരുക്കളൊക്കയും
എനിക്കുള്ള സമര്പ്പണമായ് എത്തിടുമ്പോള്
ഞാനേറെ സന്തോഷിക്കുന്നു!
നിന്‍റെ ശക്തമാം കാതലിന് കാഠിന്യം  അത്രയും
നിറഞ്ഞ നിന് മഞ്ചാടി കുരുക്കൾ കാണുമ്പോൾ
ഓര്‍ത്തു ആനന്ദിക്കുന്നു നീ എനിക്ക് സ്വന്തം.

കാത്തിരിപ്പ്‌

കാത്തിരിപ്പ്
മെല്ലെ കര്ക്കിടകം വന്നണഞ്ഞു 
ഇനിയും നാളുകൽ ഏറെ ബാകി 
സ്രാഷ്ട്ടതിനുള്ള നാളുകൽ അടുത്ത് വന്നു 

വെള്ളവസ്ത്രം അലക്കി വെച്ചു
വർഷത്തിൽ ഒരിക്കൽ ഒരുദിനം
ആത്മാക്കള്‍ ക്കായി മാറ്റിവെച്ച്‌
സൂര്യ കിരണങ്ങൾ പദിക്കുന്നതിൻ മുന്നേ
ഉണർന്നു കുളിച്ചു ശുഭ്ര വസ്ത്രാരായ്
നക്ന്ന പാദങ്ങളാൽ ജലാശയത്തിനരികിൽ
മന്ത്ര ദ്വാനിയുടെ താളകൊഴുപ്പോടെ
ധർഭ മോതിരം വിരലിലണിഞ്ഞു
വാഴയില് ഓരോ ഓരോകോണിലായ്
ഒരു പിടി ഉരുള പിടിച്ചു വെച്ചും
ഇലകള്ക്ക് ചുറ്റും മുന് വട്ടമിട്ടും
മെല്ലെ എടുത്തു തലയിൽ വെച്ചു
തെല്ലു നടന്നു ജലാശയത്തിലേക്ക്
മുങ്ങി കുളിച്ചു ശുദ്ധിവരുത്തി
ഇനിയുള്ള നാളുകൾക്കു വെളിച്ചമേകാൻ
ഷേത്ര ദർശനം നടത്തി
വീണ്ടും അടുത്ത ചിങ്ങപുലരിക്കായ്
കാത്തിരുന്നു 

ധന്യം

ധന്യം
ഈ മൌനത്തില്‍ ഞാനും 
മരണംമെന്നെ പുല്‍കുന്ന നിമിഷങ്ങള്‍ ഓര്‍ത്തു!
ഒരുമാത്ര നിശബ്ദം ആയെന്ക്കിലും!

അറിഞ്ഞു ഞാന്‍ നിന്നെ തനിച്ചാക്കാന്‍ ആവില്ല ഒരിക്കലും !
തെക്കനീ കോലായിലെ തൂണില്‌ നീ ചാരി
ഒറ്റക്കുനില്‍ക്കുന്നതും! ഒരുമാത്ര നിനച്ചു ഞാന്‍!
നിന്‍കണ്ണിലെ കുമിളകളെ ഒരു ഇളം തെന്നലായ്‌
വന്നു അടര്ത്തിടാനും! ആ ഇളം കുളിലൊരു ആശ്വാസമായ്
തഴുകിടാനും...എന്‍ ആന്മാവു തേങ്ങുമീ നിമിഷത്തില്‍..
ഒരു ജ്വാലയായ് മരണത്തെ പുതക്കുമ്പോള്‍..
ആശ്വസിക്കുക...മിത്രേ നീയും
ഈ പുതപ്പൊരു പുമെത്ത ആണെനിക്ക്‌!
നിന്‌ബാഷ്പ കണങ്ങള്‍ക്ക് പകരംമെനിക്കു
വിടര്‍ന്ന പുഞ്ചിരി നല്‍കി വിടചൊല്ലീടണം!
ഓരോ പുഞ്ചിരിയും വിടര്‍ന്ന താമര ദെലത്തിന്റ്റ്റെ
മ്രുദുലതയോടെ! എന്റ്റെ അക്നിയാം
പട്ടു പുതപ്പിനെ വാരിപുണരാന്‍ കഴിഞ്ഞാല്‍
ഈ മരണവും ധന്യമാണെനിക്ക്!! 

ഓർമ

ഓർമ 
പാടവരംമ്പിലൂടെ പാണന്റ്റെ പാട്ടുമൂളി 
ചളികൾ പറ്റിച്ചു ചാഞ്ചാടി നടന്നത് ഓർമയില്ലേ 
ആ ചാഞ്ചാടി നടന്നതോര്മയില്ലേ 
മൈനകൾ കൂട്ടമായ് ഓരത്ത് വന്നിരുന്നു
കിന്നാരം ചൊല്ലിയത് ഒര്മയില്ലേ
ആ കിന്നാരം ചൊല്ലിയതോര്മയില്ലേ
പുഞ്ച വയല്പ്പാടം പച്ച ഉടുപ്പിട്ട്
മയിലാട്ടം ആടിയതോർമയില്ലേ
ആ മയിലാട്ടം ആടിയതോർമയില്ലേ
കുഞ്ഞികിടാത്തിയും ചിരുതേകി പെണ്ണും
കൊഞ്ഞണം കാട്ടിയതോര്മയില്ലേ
ആ കൊഞ്ഞനം കാട്ടിയതോര്മയില്ലേ
പനയോല വെച്ചൊരു എറുമാടത്തിൻ ചാരെ
മണ്ണപ്പം ചുട്ടതും ഓർമയില്ലേ
ആ മണ്ണപ്പം ചുട്ടതും ഒര്മയില്ലേ
അന്തിമയങ്ങുംമ്പോൾ ചാത്തനും കൂട്ടരും
അന്തികള്ളടിച്ചു കൈകൊട്ടി പാടിയതോര്മയില്ലേ
ആ കൈകൊട്ടി പാടിയതോര്മയില്ലേ
കര്ക്കിടക മാസത്തിലെ കഷ്ട്ടതകൾ താണ്ടി
ചിങ്ങപുലരിയിൽ പുത്തനുടുപ്പിട്ടു
പൂക്കളം ഇട്ടതും ഒര്മയില്ലേ ...
ആ പൂക്കളം ഇട്ടതും ഓര്മയില്ലേ 

ആനന്തം

ആനന്തം 
എന്തൊരാനന്തമായിരുന്നു ആ കുഞ്ഞിളം പ്രായത്തിൽ 
പൂക്കളെ സ്നേഹിച്ചു കാറ്റിനെ പ്രണയിച്ചു 
ചുറ്റിതിരിഞ്ഞൊരു ആ നല്ല കാലം 

പുല്ചെടിയിൽ നിന്നും പൂക്കളെ നുള്ളി
വാനിൽ പറത്തി വട്ടത്തിൽ ചുറ്റി
ഓരോ പുല്ലിലും നിറമുള്ള മണിയരികൾ തേടി
മരങ്ങള്ക്ക് ചുറ്റും എട്ടുകാലിയെ നട്ടം കറക്കി
നിശബ്ദതയിൽ വിണ്ണിലെ ചിത്രങ്ങൾ കണ്ടു മന്തസ്മിതം തൂകി
കായ്കനികൾ തേടി ഭലവൃക്ഷ ചുവട്ടിൽ വട്ടമിട്ടതും
ചെടികല്ക്ക് നടുവിലായ് നിന്ന്
ഓരോ മുകുളത്തെ ഓമനിച്ചതും
എല്ലാമെനിക്കിന്നു മധുരം നുകരുന്ന ഒർമയത്രെ.

വസന്തം

വസന്തം 
പൈൻ മരങ്ങളുടെ ഇടയിലൂടെ 
ഊളിയിട്ടു എത്തുന്ന സൂര്യ കിരണങ്ങൾക്ക് 
ഇന്നു പ്രെകാശമേറെ! 
എങ്ങും കാഹളമോതി കിളികള്തന് മൃതുലമൊഴി
കര്ണ്ണങ്ങളെ തഴുകിയെത്തി
വൃക്ഷലെതാതികൾ തളിരുകള് വിടര്ത്തി
സൂര്യ കിരണത്തെ വരവേല്ക്കയായ്
ഓരോ വൃക്ഷശാഖിയും തന്നില്
വിടാരാൻ വെമ്പല്കൊള്ളുന്ന പുഷ്പ്പമുകുളം
വിടര്ത്തി
സൂര്യകിരണത്തെ വരവേല്ക്കയായ്
ആകാശപരപ്പിനു താഴെ നിലകൊള്ളും
സർവ്വ ജീവജാലങ്ങളും ഇന്നു സന്തോഷ തിമര്പ്പിലാണ്
വൈകി എത്തിയ വസന്തംമായാലും
സര്വ്വ സുഗന്തത്താലും ചാരുതയേകി

വരൾച്ച

വരൾച്ച 
ഇവിടം മരുഭൂമിയായ് 
സൂര്യതാപത്താൽ പുഴകളും വറ്റി വരണ്ടു 
കല്‍പ്രതിമ കണക്കേ നിശ്ചചലരായ്‌

മനുഷ്യന്‍റെ നീച പ്രവർത്തിയിൽ
പ്രകൃതിയും തലകുനിക്കുന്നു!!
അവയുടെ പ്രതിഷേതം...!
പുഴകൾ വറ്റിച്ചു! കാട്ടുതീ പടർത്തി !
കുഞ്ഞോളങ്ങളെ സുനാമികൾ ആക്കി !
മനുഷ്യാ... മാറേണ്ടത് നമ്മളാണ്
നമ്മുടെ ചിന്തകളും പ്രവർത്തിയുമാണ്
മനുഷ്യ മനസിലെ നന്മകൾ നശിക്കുമ്പോൾ
പിന്നെ പ്രകൃതി എന്തിനു കനിയണം!
നന്മകൾ നിറക്കുക നമ്മളിൽ
ഇനിയും നീർച്ചാലുകൾ നമുക്കായ് ഒഴുകും
കാത്തിരിക്കാം നല്ലൊരു നാളേക്കായ്......

അറിയാതെ

അറിയാതെ 
നിന്‍റെ നൊമ്പരത്തെ ഞാൻ അറിഞ്ഞില്ല
നിന്‍റെ നിഴലായ് ഞാൻ സഞ്ചരിക്കുമ്പോൾ 
വിടര്‍ന്നു വരുന്ന താമര മുകുളംപോൾ 

കണ്ടു ഞാൻ നിന്‍റെ ദന്തനിരകൾ മാത്രം
നിന്‍റെ കണ്ണുകളിൽ സൂര്യകിരണം മാത്രം
നിന്നിലെ മിഴിയിണ നീർച്ചാലുകൾ നിറഞ്ഞില്ല!
നിന്നിലെ മലരിനെ വാടാ മലരാക്കവേ
കാഴ്ച്ചക്ക് ഭംഗി നൽകി സുഗന്ധത്തെ ഉള്ളിലാക്കി!
നിറച്ചു നീ സുഗന്ധത്തെ പുറത്തു കാട്ടാതെ!!
ഒരു നാളിൽ എങ്കിലും കൊതിക്കുന്നു നിന്നുടെ
പൂർണ്ണ രൂപം നിറച്ച ഗന്ധവും ഭംഗിയും അറിയാൻ

കാതങ്ങള്‍

കാതങ്ങല്ക്ക് അകലെ നില്ക്കുന്നു നക്ഷത്രമേ 
നിന്നെ നോക്കി ചിരിക്കും ഈ മിന്നമിനുങ്ങിനെ കണ്ടുവോ നീ
നീയും ഞാനും നൽകുന്നത് പ്രേകാശംമത്രേ 
എന്റ്റെ പ്രകാശം എനിക്ക് ചുറ്റും നിൽക്കുന്നർക്കു മാത്രം! 
അറിയുന്നു എന്നാൽ നിന്നിലെ വെളിച്ചം 
കൂരിരുട്ടിന്റ്റെ ആകാശചരുവിലുടെ
കണ്ണ് ചിമ്മുമാറു വെട്ടി തിലങ്ങിടുമ്പോൾ
എന്നിലെ ശോഭയെ നീ കാണാതെ പോവല്ലേ!!

ശലഭം

ശലഭം 
വേദനകൾ വർണ്ണ ചിറകിനാൽ പാറിവന്നു 
വർണ്ണങ്ങൾ ആയിരം വാരിവിതറവേ 
അറിഞ്ഞു ഞാൻ തളർന്ന ചിറകിനെപറ്റി 

മധു തേടി പറക്കാൻ കഴിയാത്ത ശലഭത്തെ
കാട്ടികൊടുത്തു മധുതൂകും പൂവുകൽ
നുകർന്ന് തേൻ മതിവരുവോളം
മധു പരത്തി പകർന്നെത്തും പുക്കളിലെല്ലാം
ഒടുവിലെപ്പഴോ ശലഭം പറന്നൂ തളർന്നു
തിരിച്ചറിഞ്ഞപ്പഴോ വൈകി രാവേറയായ്
വീണ്ടും ഒരു പുലരിക്കായ്‌ കാവലിരുന്നു
രാവിന്റ്റെ യാമങ്ങളിൽ.....വീണ്ടും ഒരു പുലരി
വരുമെന്ന പ്രേതീഷയിൽ......!

പുലരി

പുലരി 
ഉദയ കിരണങ്ങൽ തഴുകി ഉണർത്തി എൻ 
ശുഭദിനത്തിനു തുടക്കമായ് 
ഈ പുലരിയിലെ പൊൻ വെളിച്ചം പോൽ 
എൻ നിനവുകൽക്കും പ്രെകാശം ആയ്
വിരുന്നുകാരില്ല ബെദ്ധുക്കളില്ല
ഈ നല്ല നാളിലല്ല ഒരു നാളിലും
വെള്ളി മേഘങ്ങളുടെ തണലിൽ നിന്നും
പാറി പറക്കും പറവകൽപോൾ
ഈ വിശാലമായ പാരിടത്തിൽ
കേവലം ചെറു ജീവത്തുടിപ്പുകൾ മാത്രം
ശാന്തമാണ് ഈ തീരം, ഓളങ്ങളില്ല
ഇളംകാറ്റും ഇല്ല നിച്ചലം ശാന്തം ഈ സമുദ്രം...

കാര്‍വര്‍ണ്ണന്‍




കാര്‍വര്‍ണ്ണന്‍

ഓര്‍മയില്‍ വിഷുക്കാലം എത്തുമ്പഴൊക്കയും
ഓടകുഴല്‍ വിളി കേള്‍ക്കാനായ് എന്‍മനം തേങ്ങി
ആരോരുംമറിയാതെ ആരോരും കാണാതെ
പാരിതിലെല്ലാം തേടി അലഞ്ഞു
മാനസത്തില്‍ എപ്പഴോ മാരി വില്ലിന്‍ ശോഭയോട്
നീലകാര്‍വര്ണ്ണനായ് എന്‍ മനതാരില്‍ലെത്തി
കാനനത്തിലല്ലന്കിലും കാഹളം മില്ലന്കിലും

മ്രെധു മന്ദഹാസം തൂകി എത്തി
നവനീതം മേകില്ലന്ങ്കിലും നറുപുഞ്ചിരിയോടെ
ആമ്പാടിയയെയെന്‍ അരികിലെത്തി
ഒരു വിഷു പുലരിയുടെ ഊര്മചെപ്പ്
എന്നില്‍നിറച്ച്
വിടവങ്ങിടനായ് വെമ്പല്‍ കൊള്ളവേ
അറിയാതെ എന്മനം ആര്‍ദ്രമായ്‌ തേങ്ങി
ഇനിയും ഒരു വിഷുപ്പുലരിക്കായ് കാത്തിരിക്കാം..

നഷ്ട്ട സ്വപ്നങ്ങള്‍

നഷ്ട്ട സ്വപ്നങ്ങള്‍ 
അമ്മിഞ്ഞാമൃതം നുകരും മുൻമ്പേ 
തനിച്ചാക്കി വിട ചൊല്ലി മാതാവും 
വാടി തളര്ന്ന ആമ്പലിൻ തണ്ടുപോൾ 

പല നാളിലും ഒരു തുള്ളി നീരിനായ്‌ കേണു
ഒരു നാളിലെന്ക്കിലും ഒക്കത്തിരുത്തുവാൻ
ഓടി എത്തുന്നൊരു അമ്മയെ കാത്തിരിപ്പായ്
പിച്ച വെച്ചിടും നാളുതൊട്ടെ തിരിച്ചറിവിലേക്കുള്ള
ഒരു യാത്രയായ്
ബന്ധുക്കൾ നല്കുന്ന ഉച്ചിഷ്ട്ടങ്ങൾ മാത്രം!
ഒരു നേരം പോലും പശി അടങ്ങിയതേ ഇല്ല
ആഴ്ച്ചയിൽ ഒരുനാളിൽ പൊതിയുമായ്
ബെഹുദൂരം യാത്ര ചെയ്തു തൊഴില ശാലയിൽ നിന്നും
വിഷാത മുഖംവും ആയ് എത്തുന്ന അച്ഛനും!
ഓർമയിൽ എന്നും നഷ്ട്ട സ്വപങ്ങൾ മാത്രം!!!

ആല

ആല 
ആല കാണാൻ എന്തു ഭംഗി 
ആലയിലെ വെളിച്ചം കാണാൻ എന്തുഭംഗി 
ആലയിൽ ഉരുക്കും ഉരുക്ക് കാണാൻ എന്തു ഭംഗി 

ആലയിൽ ഉരുക്കു വീണാലോ ഏറെ ഭംഗി!
ഉരുക്ക് വീഴും ഭാഗം തുളകൾ കാണാൻ എന്തു ഭംഗി!!
തുളകളുണ്ടാക്കും വൃണങ്ങൾ കാണാൻ
അതിലേറെ ഭംഗി!
ഏതിലും ഭംഗി ആസ്വതിക്കും
മാനവ ഹ്രെദയ ശുന്ന്യതക്കു
എന്ത് ഭംഗി!!  

തൊട്ടാവാടി

തൊട്ടാവാടി 
തൊട്ടാവാടിയോട് അവള്‍ കേണു 
ഒന്ന് തൊട്ടോട്ടെ നിന്‍ തണ്ടിലായ്
നീ ഒന്ന്‍ വാടാതെ നിന്നിടമോ.....
ആവില്ലെനിക്ക് വാടാതെ നില്‍ക്കാന്‍ 
എന്നിരുന്നാലും സ്രെമിച്ചു നാളില്‍ 

വാടാതെ കൂമമ്പാതെ വിടര്‍ന്നു നിക്കാന്‍
അപ്പോള്‍ അറിഞ്ഞു ഞാന്‍ എന്നിലെ സത്യത്തെ
എന്നില്‍ ജന്മാന്തരം അയ്‌ പിറവികൊണ്ട
മുള്ള് എന്ന സത്യത്തെ!!
എന്നിരുന്ന്നാലും നിനക്ക് ആവും എന്നെ തൊടാന്‍
വാടാതെ തളരാതെ പാലിക്കേണം
ചുറ്റിനും മുള്ളുംമായ്‌ പിറന്ന എന്നെ
ഒരു പാപി അയ്‌ കണ്ടിടെല്ലേ
എത്ര മുള്‍ മുനയില്‍ നിന്നിരുന്നാലും
ശോഭിച്ചിടുന്നു മൃദു മന്ദഹാസംമായ്‌

നഷ്ട്ടബന്തം

നഷ്ട്ടബന്തം
എത്ര ജീവനെ കാട്ടിത്തരുമ്പോഴും 
ചൊല്ലുവാൻ ആവുമോ ആയുസെത്രയെന്നു!
കൊണ്ടും കൊടുത്തും കാലങ്ങൾ പിന്നിടുമ്പോൾ 
അറിയാത്തതൊന്നു മാത്രം എത്ര ചുവടുകൾ
ഒന്നിച്ചു മുന്നോട്ട്!
തളരാത്ത പാദങ്ങൾ.....ഇടറാത്ത ശബ്ദവും
നഗരങ്ങൽ തേടി അലഞ്ഞു!
ഋതുക്കൾ മാറി മറയുമ്പോൾ
വർഷകെടുതുയിൽ മാറോടണച്ച
പൊൻതൂവലൊക്കെയും
നിനവിലെ സ്വപ്നങ്ങൾ മാത്രം ആയ്!

വിദേശ ജീവിതങ്ങളിൽ ഒന്ന്.

വിദേശ ജീവിതങ്ങളിൽ ഒന്ന്. 
പ്രായ പുർത്തി ആവുന്നതിനു മുന്നേ ഒരുവനെ പ്രണയിച്ചു. അവന്റ്റെ കൂടെ കുറേ 
വർഷങ്ങൾ താമസിച്ചദിനു ശേഷം മാറി താമസിക്കേണ്ടി വന്ന അവസരത്തിൽ ,
മറ്റൊരുവനിൽ ഗർഭിണി ആയ് രണ്ടു കുഞ്ഞുങ്ങൾക്ക്‌ ജന്മം നല്കേണ്ടി വന്നു.
ഇതിനിടയിൽ പൈസക്ക് വേണ്ടി മാത്രം കൊണ്ട്രാക്റ്റ് വെവസ്ഥയിൽ ഒരു ബെന്ഗാളിയെ 
വിവാഹം കഴിച്ചു! കാരണം ബെന്ഗാളിക്ക് ഈ സ്ത്രീയുടെ രാജ്യത്ത് താമസിക്കാനുള്ള 
സർവ അവകാശവും രേഖാമുലം ലെഭിക്കുകയാണ്...ഈ ഒരു കുബുദ്ധി
ഉപയോഗിച്ച് കാശു വാങ്ങുക എന്നാ ഒറ്റ ലെക്ഷ്യം മാത്രമേ അവൾക്കു ഉണ്ടായ്രുരുന്നുള്ളൂ .
പക്ഷെ വിഥിയുടെ ക്രുരത എന്നു വെനേ പറയാം...രണ്ടു കുട്ടികളും
ഇപ്പോൾ അവള്ക്കൊപ്പംഇല്ല. സ്നേഹിച്ച പുരുഷൻ ചന്നി (സീഷർ) രോഗി ആയതിനാൽ അയാലക്ക് ജനിക്കുന്ന കുട്ടിക്കും അങ്ങനെ ആയാലോ എന്ന് കരുതി ഗര്ഭ ചിദ്രം
ചെയ്യിക്കയാണ് ഉണ്ടായത്.തുച്ചം ആയ വർഷങ്ങൾ മാത്രം മാറി നിന്നതൊഴിച്ചാൽ
അവളും സ്നേഹിച്ച പുരുഷനും ഇപ്പോഴും ഒന്നിച്ചു താമസിക്കുന്നു. ഒരു പെണ്‍കുട്ടി ഉള്ളത് ഗവന്മെന്റ്റ്റിന്റ്റ് സംരെക്ഷനയിൽ . ആണ്‍കുട്ടി അവന്റ്റെ അച്ഛന്റെ സംരെക്ഷനയിൽ. അങ്ങനെ ഒരാളെ സ്നേഹിച്ചു, മറ്റൊരാളെ വിവാഹം കഴിച്ചു. വേറൊരാളുടെ
കുട്ടിക്ക് ജന്മം നല്കിയ ഒരു സ്ത്രീ . അവൾക്കിപ്പോൾ പ്രായം മുപ്പത്തി എട്ടു.
ഇപ്പോൾ അവൾ ഒരു തികഞ്ഞ രോഗി ആണ്!!

മന്തമാരുതന്‍

മന്തമാരുതാ ഏകുന്നു നിൻ 
മന്തസ്മിതം തൂകും നിന്കുളിരൊക്കെയും
മെല്ലെ നീ എന്നെ തഴുകുംമ്പോഴ് 
ഒക്കെയും തരളിതമാകുമെൻ ശാഖികളും 
നിച്ചലമായൊരെൻ ശിഖരങ്ങളെ ഒക്കെയും
താരാട്ടുപാടുവാൻ ആയ് നിനക്ക്
നിന്റ്റെ സാമിപ്പ്യം അറിയുംമ്പഴൊക്കെയും 

ആനന്ത നിർത്തംമാടാൻ തുടങ്ങുകയായ്
ആ ലെയ താളത്തിൽ...ആ വർണ്ണ ശോഭയിൽ
കോകിലം മായ് ഞാൻ മാറിടുന്നു

അമ്മ

അമ്മ 
ഒരു നേരം എന്‍ പൈതലിനെ ഓര്‍ത്തു ഞാന്‍ 
എന്നിലെ മനക്കണ്ണിനാല്‌...!! 
നിന്റ്റെ പുഞ്ചിരിയിലെ തേൻകണം 
മണി മുത്തുകളായ് കൊഴിഞ്ഞു
എന്ച്ചുണ്ടിൽ തത്തിക്കളിച്ചിരുന്നതും
എന്ഉണ്ണിയെ താരാട്ട് പാടിയുറക്കിയതും
കൊഞ്ഞനം കാട്ടി കളിപ്പിച്ചു ഊട്ടിച്ചതും..
ഓരോ പുലരിയിലും പുത്തനുടുപ്പിടീച്ചു
ഒക്കത്തിരുത്തി...നെറുകയിൽ ചുംമ്പിച്ചതും
പൂനിലാവിനെ കാട്ടി അമ്ബിളിമാമാന്‍ എന്നു
കൊഞ്ചലൊടെ ചൊല്ലി താരാട്ടുപാടിയതും
നീ പിറവി കൊണ്ട ആദ്യ നാളുകളിൽ
നെഞ്ചോട്‌ ചേർത്ത് നിന്റ്റെ അടരത്തിൽ
എന്ച്ചുണ്ടുകൾ ചേർത്ത്.....വെച്ചു
കുഞ്ഞിളം ചുണ്ടിലെ ഗന്ധം നുകർന്നപ്പോൾ
എങ്ങും ലെഭിക്കാത്തൊരാനന്തം ലെഭിച്ചനാൽ
ഇന്നുമെന്നൊർമയിൽ മങ്ങാതെ മായാതെ...

യാത്ര

യാത്ര 
ഒരു നേർത്ത പുഞ്ചിരിയോടെ 
നിഴലെന്നെ പിൻന്തുടരുമ്പോൾ 
ആസ്ഥമയ സൂര്യന്റ്റ്റെ വേഗമേറുമീ നിമിഷത്തിൽ 
വർണ്ണിക്കുവാൻ ആകുന്നില്ല
വർണ്ണങ്ങൾ മങ്ങിയ ഈ വേളയിൽ
വിട ചൊല്ലുവാൻ തിടുക്കം ഏറുന്നുവോ!
വിശാലമായൊരു മറ്റൊരിടം തേടിയുള്ള
യാത്രയിലും
പുല്കി എത്തുന്ന ഇളം കാറ്റിനും
പറയുവാനും കഥകൾ ഏറെ !
ഇനി ഒരു വസന്തത്തിനു കാത്തു നിൽക്കാതെ
മങ്ങിയ വെളിച്ചത്തിലും മനശക്തി
കൈവിടാതെ.....വിടർന്ന പൂനിലാവിനെ
സാക്ഷി ആക്കി..ഇനി തിരികെ വരില്ല എന്ന
പ്രേതീഷയിൽ ......വിട ചൊല്ലുന്നു
യാത്രാ..മംഗളങ്ങൾ അരുളിയാലും..

ശലഭം

ശലഭം 
വേദനകൾ വർണ്ണ ചിറകിനാൽ പാറിവന്നു 
വർണ്ണങ്ങൾ ആയിരം വാരിവിതറവേ 
അറിഞ്ഞു ഞാൻ തളർന്ന ചിറകിനെപറ്റി 
മധു തേടി പറക്കാൻ കഴിയാത്ത ശലഭത്തെ
കാട്ടികൊടുത്തു മധുതൂകും പൂവുകൽ
നുകർന്ന് തേൻ മതിവരുവോളം
മധു പരത്തി പകർന്നെത്തും പുക്കളിലെല്ലാം
ഒടുവിലെപ്പഴോ ശലഭം പറന്നൂ തളർന്നു
തിരിച്ചറിഞ്ഞപ്പഴോ വൈകി രാവേറയായ്
വീണ്ടും ഒരു പുലരിക്കായ്‌ കാവലിരുന്നു
രാവിന്റ്റെ യാമങ്ങളിൽ.....വീണ്ടും ഒരു പുലരി
വരുമെന്ന പ്രേതീഷയിൽ......!