നാദം

 
ഓടക്കുഴലുമായ് ഓടിയെത്തുന്നൊരു 
ഗോപാല ബാലകനല്ലോ കണ്ണാ 
നീയെന്‍റെ ചാരത്തു വന്നണയുമ്പോൾ 
നിര്‍വൃതിയാകുമെന്‍ ഉള്ളം കണ്ണാ
കാലത്തെയെപ്പോഴോ കർമ്മങ്ങൾചെയ്യുവാൻ
കാണിക്കയാവുന്നു നിൻദർശനം.
നിന്നോട് ഭക്തി ഹൃദയത്തില്‍ നിറച്ച്
മൂര്‍ധാവില്‍ ധാരയായ്‌ ചൊരിഞ്ഞീടുന്നു.
മന്ത്രങ്ങൾളുരുവിട്ട് വണങ്ങീടുന്നു
വരമരുളുക ദേവാ
നമിക്കുന്നു നിന്നെ മതിവരുവോളം മനതാരിനുള്ളിൽ.

സുനാമി

പിറന്നൊരീ മണ്ണിനെ വേറുക്കേണ്ടിവന്നൊരാൾ ആന്മനൊമ്പരങ്ങൾ വിലാപങ്ങൾ ആകവേ ഓർത്തുഞാനേൻ കഥനത്തിൻനാളുകൾ കോർത്തിണക്കിയെൻ സ്വപ്നത്തെ, നൊമ്പരപ്പിക്കും സുനാമിയാൽ അടര്ത്തിമാറ്റവേ! കാതടപ്പിക്കും പ്രെകംമ്പനത്താലെ ആര്ത്തലച്ചു തിരമാലകൾ.....! വെളിച്ചത്തെ ഇരുട്ടിലാക്കിയ നിമിഷങ്ങൾ! കാണുവുതല്ല തേടുവതൊന്നും! ഒര്ത്തെടുക്കാൻ നിമിഷങ്ങൾ ബാക്കിയില്ല! ആര്ത്തലക്കും ചുറ്റിനും സോദരർ ചേർത്തുനിർത്തി ചൊല്ലിനാൽ ദീനമായ്‌ ശേഷിച്ച ഉമിനീർതുള്ളികൾ പാടില്ല പാഴാക്കാൻ ഈ നിമിഷത്തിൽ

ശിൽപ്പി

ഓര്ക്കുക ഉണ്ണീ നീ നീയാണെനെന്റ്റെ ജീവന്റ്റെസ്പന്തനം നീയാനെന്റ്റെ ജീവിത വെളിച്ചം എകാന്തമായൊരെൻ ജീവിതയാത്രയിൽ കൂട്ടിനായ് വന്ന മാലാഖയാണിവൾ ചുടലപറംമ്പിലെ ജീവിതത്തിൽനിന്നു കൊട്ടാര സാദ്രിശ്യമാണിന്നെനിക്ക് പണ്ടെന്റ്റെ ശിൽപ്പങ്ങൾ രൂപങ്ങല്മാത്രം ഇന്നവഓരോനിന്നിനും ജീവന്റ്റെ സ്പന്ദനം കാട്ടിലും മേട്ടിലും സഞ്ചരിക്കാം കാരാഗ്രഹം നമുക്കന്ന്യമാത്രേ കനിയാണിവൾ നിധിയാണിവൾ സ്വപനത്തിൽ എപ്പഴോ മാണിക്യംമായ് വന്ന മരതകമാണിവളിന്നു......എന്റ്റെ മരതകമാണിവളിന്നു

മീട്ടാത്തശ്രുതി

മീട്ടാത്ത ശ്രുതിയാണ് നിന്‍ പ്രണയം വിരഹ നൊമ്പരത്താല്‍ തേടുവതോ ഞാന്‍ സഖീ മൃതസന്ജീവനിയാം നിന്‍ പ്രണയം കാതോര്‍ക്കും ഞാനൊരിളം കാറ്റായ് കാത്തിരിക്കാം ഞാന്‍ വേഴാമ്പലിനെപ്പോല്‍ നിനവിലെ സ്വപ്‌നങ്ങള്‍ കോര്‍ത്തിണക്കാം മമസഖീ നീ വരുമെന്നോതുകില്‍ കാലങ്ങളത്രെ കൊഴിവതല്ലോ വിരഹതാപം പുല്‍കി മയങ്ങുമ്പോള്‍ കാലങ്ങളെത്ര കഴിഞ്ഞാലും ഋതുക്കൾ കൊഴിയും നേരം വസന്തമാളിക തീര്‍ത്തു മമസഖി നീയെന്‍ ചാരെ ചേര്‍ത്തുറക്കാം