നാദം

 
ഓടക്കുഴലുമായ് ഓടിയെത്തുന്നൊരു 
ഗോപാല ബാലകനല്ലോ കണ്ണാ 
നീയെന്‍റെ ചാരത്തു വന്നണയുമ്പോൾ 
നിര്‍വൃതിയാകുമെന്‍ ഉള്ളം കണ്ണാ
കാലത്തെയെപ്പോഴോ കർമ്മങ്ങൾചെയ്യുവാൻ
കാണിക്കയാവുന്നു നിൻദർശനം.
നിന്നോട് ഭക്തി ഹൃദയത്തില്‍ നിറച്ച്
മൂര്‍ധാവില്‍ ധാരയായ്‌ ചൊരിഞ്ഞീടുന്നു.
മന്ത്രങ്ങൾളുരുവിട്ട് വണങ്ങീടുന്നു
വരമരുളുക ദേവാ
നമിക്കുന്നു നിന്നെ മതിവരുവോളം മനതാരിനുള്ളിൽ.

സുനാമി

പിറന്നൊരീ മണ്ണിനെ വേറുക്കേണ്ടിവന്നൊരാൾ ആന്മനൊമ്പരങ്ങൾ വിലാപങ്ങൾ ആകവേ ഓർത്തുഞാനേൻ കഥനത്തിൻനാളുകൾ കോർത്തിണക്കിയെൻ സ്വപ്നത്തെ, നൊമ്പരപ്പിക്കും സുനാമിയാൽ അടര്ത്തിമാറ്റവേ! കാതടപ്പിക്കും പ്രെകംമ്പനത്താലെ ആര്ത്തലച്ചു തിരമാലകൾ.....! വെളിച്ചത്തെ ഇരുട്ടിലാക്കിയ നിമിഷങ്ങൾ! കാണുവുതല്ല തേടുവതൊന്നും! ഒര്ത്തെടുക്കാൻ നിമിഷങ്ങൾ ബാക്കിയില്ല! ആര്ത്തലക്കും ചുറ്റിനും സോദരർ ചേർത്തുനിർത്തി ചൊല്ലിനാൽ ദീനമായ്‌ ശേഷിച്ച ഉമിനീർതുള്ളികൾ പാടില്ല പാഴാക്കാൻ ഈ നിമിഷത്തിൽ

ശിൽപ്പി

ഓര്ക്കുക ഉണ്ണീ നീ നീയാണെനെന്റ്റെ ജീവന്റ്റെസ്പന്തനം നീയാനെന്റ്റെ ജീവിത വെളിച്ചം എകാന്തമായൊരെൻ ജീവിതയാത്രയിൽ കൂട്ടിനായ് വന്ന മാലാഖയാണിവൾ ചുടലപറംമ്പിലെ ജീവിതത്തിൽനിന്നു കൊട്ടാര സാദ്രിശ്യമാണിന്നെനിക്ക് പണ്ടെന്റ്റെ ശിൽപ്പങ്ങൾ രൂപങ്ങല്മാത്രം ഇന്നവഓരോനിന്നിനും ജീവന്റ്റെ സ്പന്ദനം കാട്ടിലും മേട്ടിലും സഞ്ചരിക്കാം കാരാഗ്രഹം നമുക്കന്ന്യമാത്രേ കനിയാണിവൾ നിധിയാണിവൾ സ്വപനത്തിൽ എപ്പഴോ മാണിക്യംമായ് വന്ന മരതകമാണിവളിന്നു......എന്റ്റെ മരതകമാണിവളിന്നു

മീട്ടാത്തശ്രുതി

മീട്ടാത്ത ശ്രുതിയാണ് നിന്‍ പ്രണയം വിരഹ നൊമ്പരത്താല്‍ തേടുവതോ ഞാന്‍ സഖീ മൃതസന്ജീവനിയാം നിന്‍ പ്രണയം കാതോര്‍ക്കും ഞാനൊരിളം കാറ്റായ് കാത്തിരിക്കാം ഞാന്‍ വേഴാമ്പലിനെപ്പോല്‍ നിനവിലെ സ്വപ്‌നങ്ങള്‍ കോര്‍ത്തിണക്കാം മമസഖീ നീ വരുമെന്നോതുകില്‍ കാലങ്ങളത്രെ കൊഴിവതല്ലോ വിരഹതാപം പുല്‍കി മയങ്ങുമ്പോള്‍ കാലങ്ങളെത്ര കഴിഞ്ഞാലും ഋതുക്കൾ കൊഴിയും നേരം വസന്തമാളിക തീര്‍ത്തു മമസഖി നീയെന്‍ ചാരെ ചേര്‍ത്തുറക്കാം

കണ്മഷി


ഹൃദയത്തിൽ നിന്നും നീറ്റിയെടുത്തൊരു
കണ്മഷിക്കെന്ത് കുളിർമ്മ!
കാലത്തെ എപ്പോഴോ വറചട്ടിയാക്കിയ 
മഷിക്കൂട്ടിനെന്തു പൊലിമ!!
അനന്തമാം ജീവിതയാത്രയിൽ നിന്നും
കണ്ടെടുത്തൊരീ മഷിക്കൂട്ടുകൾ!!
പ്രകൃതിയിലുടനീളം പ്രദക്ഷിണം ചെയ്തു
നേടിയെടുത്തൊരീ മഷിക്കൂട്ടുകൾ..!
കാലാന്തരത്തിന്റെ കർമ്മങ്ങളിൽ
നിന്നുംനേടിയെടുത്തൊരീ നിറച്ചാർത്തുകൾ..!
മിഴികളിൽ സുറുമയെ മാരിവില്ലാക്കുമ്പോൾ
ശോഭിതമാകുന്നു എൻ ജീവനും....!
കനലെരിയുന്നോരീ മിഴിയിണകൾക്കിന്നൊരീ
മാരിവിൽ ചാലിച്ച് വർണ്ണമേകി!!.   

കാത്തിരിപ്പ്


മെല്ലെ കര്ക്കിടകം വന്നണഞ്ഞു 
ഇനിയും നാളുകൽ ഏറെ ബാകി 
സ്രാഷ്ട്ടതിനുള്ള നാളുകൽ അടുത്ത് വന്നു 
വെള്ളവസ്ത്രം അലക്കി വെച്ചു
വർഷത്തിൽ ഒരിക്കൽ ഒരുദിനം
ആന്മാക്കല്ക്കായ് മാറ്റിവെച്ച്‌
സൂര്യ കിരണങ്ങൾ പദിക്കുന്നതിൻ മുന്നേ
ഉണർന്നു കുളിച്ചു ശുഭ്ര വസ്ത്രാരായ്
നക്ന്ന പാദങ്ങളാൽ ജലാശയത്തിനരികിൽ
മന്ത്ര ദ്വാനിയുടെ താളകൊഴുപ്പോടെ
ധർഭ മോതിരം വിരലിലണിഞ്ഞു
വാഴയില് ഓരോ ഓരോകോണിലായ്
ഒരു പിടി ഉരുള പിടിച്ചു വെച്ചും
ഇലകള്ക്ക് ചുറ്റും മുന് വട്ടമിട്ടും
മെല്ലെ എടുത്തു തലയിൽ വെച്ചു
തെല്ലു നടന്നു ജലാശയത്തിലേക്ക്
മുങ്ങി കുളിച്ചു ശുദ്ധിവരുത്തി
ഇനിയുള്ള നാളുകൾക്കു വെളിച്ചമേകാൻ
ഷേത്ര ദർശനം നടത്തി
വീണ്ടും അടുത്ത ചിങ്ങപുലരിക്കായ്
കാത്തിരുന്നു

പുലരി

ഉദയ കിരണങ്ങൽ തഴുകി ഉണർത്തി എൻ 
ശുഭദിനത്തിനു തുടക്കമായ് 
ഈ പുലരിയിലെ പൊൻ വെളിച്ചം പോൽ 

എൻ നിനവുകള്‍ക്കുംപ്രകാശം ആയ്

വിരുന്നുകാരില്ല ബന്തുക്കളില്ല

ഈ നല്ല നാളിലല്ല ഒരു നാളിലും

വെള്ളി മേഘങ്ങളുടെ തണലിൽ നിന്നും

പാറി പറക്കും പറവകള്‍പോല്‍
ഈ വിശാലമായ പാരിടത്തിൽ
കേവലം ചെറു ജീവത്തുടിപ്പുകൾ മാത്രം
ശാന്തമാണ് ഈ തീരം, ഓളങ്ങളില്ല
ഇളംകാറ്റും ഇല്ല നിശ്ചലം ശാന്തം ഈ സമുദ്രം...